Sunday, September 8, 2024

ഐ സി ടി ലാബ് ഉദ്ഘാടനം ചെയ്തു.

ഉളിയിൽ: മജ്‌ലിസ് ദഅവ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ ഐ സി ടി ലാബ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും , മജ്‌ലിസ് പ്രസിഡന്റുമായ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
അഷ്റഫ് സഖാഫി, ബഷീർ അഹ്സനി, അബ്ദുസ്സലാം ശാമിൽ ഇർഫാനി, ശഫീഖ് സിദ്ദീഖി, റഫീഖ് സഖാഫി എന്നിവർ സംബന്ധിച്ചു.

ബുക്ക് ഫെയർ ഉദ്ഘാടനം ചെയ്തു.

ഉളിയിൽ:മജ്‌ലിസ് 33-ാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി മജ്‌ലിസ് ദഅവ കോളേജ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ബുക് ഫെയർ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും, മജ്‌ലിസ് വർക്കിംഗ് പ്രസിഡന്റുമായ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ആർ പി ഹുസൈൻ മാസ്റ്റർ, അബ്ദുൽ ജബ്ബാർ ഹാജി, ഇബ്രാഹിം മാസ്റ്റർ, അബ്ദുസ്സലാം ശാമിൽ ഇർഫാനി, ഡോ. ശഫീഖ് സിദ്ദീഖീ എന്നിവർ സംബന്ധിച്ചു