Saturday, January 25, 2025

നോളജ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

ഉളിയിൽ; മജ്‌ലിസ് കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥികളുടെ ഡെസ്ട്രേസ നോളജ് ഫെസ്റ്റ് പ്രശസ്ത യുവ എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ അഹ്സനി, അബ്ദുസ്സലാം ശാമിർ ഇർഫാനി, ബഷീർ അഹ്സനി, ഡോ.ശഫീഖ് സിദ്ദീഖി തുടങ്ങിയവർ പങ്കെടുത്തു.


മത-ഭൗതിക സമന്വയ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികളുടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ പ്രദർശനമാണ് വ്യത്യാസ്തകളോടെ നടത്തുന്ന നോളജ് ഫെസ്റ്റ്.

Friday, January 24, 2025

നോളജ് ഫെസ്റ്റ്

ഉളിയിൽ: മജ്‌ലിസ് കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനുവരി 25, 26 തീയതികളിലായി നോളജ് ഫെസ്റ്റ് Destreza 2.0 സംഘടിപ്പിക്കുന്നു. 

പ്രശസ്ത യുവ എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിക്കും. മത -ഭൗതിക സമന്വയ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികളുടെ പാഠ്യ- പാഠ്യേതര കഴിവുകളുടെ പ്രദർശനമാണ് വ്യത്യസ്തതകളോടെ സംഘടിപ്പിക്കുന്ന പ്രോഗ്രാം.
യഥാർത്ഥ കഴിവ്, യഥാർത്ഥ കല തുടങ്ങിയ അർത്ഥമുള്ള Destreza എന്ന വാക്കാണ് ഫെസ്റ്റിന്റെ പേരായി സ്വീകരിച്ചിട്ടുള്ളത്. ആർ പി ഹുസൈൻ മാസ്റ്റർ, ഷഫീർ എം, സാജിദ് മാസ്റ്റർ, ലത്തീഫ് നാലാങ്കേരി തുടങ്ങിയവർ സംബന്ധിക്കും 

Sunday, September 8, 2024

ഐ സി ടി ലാബ് ഉദ്ഘാടനം ചെയ്തു.

ഉളിയിൽ: മജ്‌ലിസ് ദഅവ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ ഐ സി ടി ലാബ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും , മജ്‌ലിസ് പ്രസിഡന്റുമായ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
അഷ്റഫ് സഖാഫി, ബഷീർ അഹ്സനി, അബ്ദുസ്സലാം ശാമിൽ ഇർഫാനി, ശഫീഖ് സിദ്ദീഖി, റഫീഖ് സഖാഫി എന്നിവർ സംബന്ധിച്ചു.

ബുക്ക് ഫെയർ ഉദ്ഘാടനം ചെയ്തു.

ഉളിയിൽ:മജ്‌ലിസ് 33-ാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി മജ്‌ലിസ് ദഅവ കോളേജ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ബുക് ഫെയർ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും, മജ്‌ലിസ് വർക്കിംഗ് പ്രസിഡന്റുമായ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ആർ പി ഹുസൈൻ മാസ്റ്റർ, അബ്ദുൽ ജബ്ബാർ ഹാജി, ഇബ്രാഹിം മാസ്റ്റർ, അബ്ദുസ്സലാം ശാമിൽ ഇർഫാനി, ഡോ. ശഫീഖ് സിദ്ദീഖീ എന്നിവർ സംബന്ധിച്ചു

Wednesday, June 26, 2024

അൽ ഇസ്ദിഹാർ സംഘടിപ്പിച്ചു.

ഉളിയിൽ: SSF ഉളിയിൽ മജ്‌ലിസ് ദഅവ സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപക ദിനത്തോട് അനുബന്ധിച്ച് അൽ ഇസ്ദിഹാർ പ്രോഗ്രാം സംഘടിപ്പിച്ചു.


 സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമ ഇരിട്ടി മേഖല പ്രസിഡണ്ട് അഷ്റഫ് സഖാഫി കാടാച്ചിറ ഉദ്ഘാടനം നിർവഹിച്ചു.  സമസ്ത; നവോത്ഥാന മുന്നേറ്റം എന്ന വിഷയത്തിൽ ബഷീർ അഹ്സനി പുറത്തീൽ, അബ്ദുസ്സലാം ശാമിൽ ഇർഫാനി എന്നിവർ സംസാരിച്ചു.

Friday, June 14, 2024

ഇസ്നാദ് സംഘടിപ്പിച്ചു

ഉളിയിൽ : സുന്നി മജ്‌ലിസ് ഉളിയിൽ ദഅവ കോളേജിൽ ഇസ്നാദ് സംഘടിപ്പിച്ചു. അഷ്റഫ് സഖാഫി കാടാച്ചിറ ഉദ്ഘാടനം നിർവഹിച്ചു. ഇമാം ബുഖാരി എന്ന വിഷയത്തെ ആസ്പദമാക്കി അബ്ദുസ്സലാം ശാമിൽ ഇർഫാനി ചിയ്യൂർ പ്രഭാഷണം നടത്തി. ബഷീർ അഹ്സനി പുറത്തീൽ, ഡോ . ശഫീഖ് സിദ്ദീഖി സംബന്ധിച്ചു. 
SSF ദഅവ കാമ്പസ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സയ്യിദ് ഫത്താഹുദ്ദീൻ , ജനറൽ സെക്രട്ടറിയായി മുഹമ്മദ് ശിവപുരം,ഫിനാൻസ് സെക്രട്ടറിയായി സാബിത്ത് ആൻഡമാൻ എന്നിവരെയും മറ്റു സെക്രട്ടറിമാരായി അമീൻ കൊടുവള്ളി ,തമീം കാഞ്ഞങ്ങാട്, സഹൽ ഉളിയിൽ, തൻസീൽ കൂത്തുപറമ്പ് എന്നിവരെയും തെരഞ്ഞെടുത്തു.

Wednesday, June 5, 2024

പരിസ്ഥിതി ദിനം ആചരിച്ചു

ഉളിയിൽ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മജ്‌ലിസ് ദഅവ സ്റ്റുഡൻസ് അസോസിയേഷന്റെ (MDSA) നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു.അഷ്റഫ് സഖാഫി കാടാച്ചിറ, ബഷീർ അഹ്സനി പുറത്തീൽ, ശമീം ഉളിയിൽ, സയ്യിദ് ഫത്താഹുദ്ദീൻ, തമീം കുമ്പള, ഫാഹിം അമീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Wednesday, May 29, 2024

അഡ്മിഷൻ ആരംഭിച്ചു

ഉളിയിൽ : മജ്‌ലിസ് കോളേജ് ഓഫ് ഇൻറ്റഗ്രേറ്റഡ് സ്റ്റഡീസ്,  ഉളിയിൽ അഡ്മിഷൻ ആരംഭിച്ചു.
ഏഴാം തരം പാസ്സായവർക്ക് സെക്കൻഡറി ഇൻ ഇസ്ലാമിക് സയൻസ്.
SSLC യിൽ ഉന്നത വിജയം പ്രതീക്ഷിക്കുന്നവർക്ക് HS ( ഹയർ സെക്കൻഡറി ഇൻ ഇസ്ലാമിക് സയൻസ്) ,  Commerce & Humanities 
പ്രിൻസിപ്പാൾ:  അഷ്‌റഫ്‌ സഖാഫി കാടാച്ചിറ
ഡയറക്ടർ:  ഡോ:  ശഫീഖ് സിദ്ദീഖി
Contact: 9544186183,  9446656550

Monday, May 27, 2024

MDSA പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഉളിയിൽ: മജ്‌ലിസ് കോളേജ് ഓഫ് ഇൻറ്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥി കൂട്ടായ്മയായ എം ഡി എസ് എയുടെ 2024 -25 വർഷകാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി സയ്യിദ് ഫത്താഹുദ്ദീൻ  എന്നവരെയും, ജനറൽ സെക്രട്ടറിയായി മുഹമ്മദ് ശിവപുരത്തെയും , ഫിനാൻസ് സെക്രട്ടറിയായി സാബിത്ത് ആൻഡമാൻ എന്നവരെയും നിയമിച്ചു. അമീൻ, മിസ്ഹബ് വളക്കൈ, ശമീൽ ശ്രീകണ്ഠാപുരം, തമീം കുമ്പള, മുഹമ്മദ് ഉളിക്കൽ എന്നിവർ സെക്രട്ടറിമാരാണ്.

Saturday, May 18, 2024

ഹിസ്ബ് ഓറിയന്റേഷൻ

ഉളിയിൽ: മജ്‌ലിസ് കോളേജ് ഓഫ് ഇൻറ്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹിസ്ബ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. മെയ് 22 മുതൽ ജൂൺ 2 വരെ നടത്തുന്ന പ്രോഗ്രാം വിദ്യാർഥികളുടെ ഖുർആൻ പാരായണ ശാസ്ത്രത്തിലെ ഉന്നത മികവ് ലക്ഷ്യം വെച്ചാണ് നടത്തുന്നത്. ഓറിയന്റേഷൻ പ്രോഗ്രാമിന് അബ്ദുസ്സലാം ശാമിൽ ഇർഫാനി നേതൃത്വം നൽകും.

Wednesday, May 8, 2024

SSLC ; നൂറു ശതമാനം വിജയം

ഉളിയിൽ : മജ്‌ലിസ് കോളേജ് ഓഫ് ഇൻറ്റഗ്രേറ്റഡ് സ്റ്റഡീസിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 
നൂറു ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ അഷ്റഫ് സഖാഫി കാടിച്ചിറ, വൈസ് പ്രിൻസിപ്പാൾ ബഷീർ അഹ്സനി എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

Monday, May 6, 2024

അപേക്ഷ ക്ഷണിച്ചു



ഉളിയിൽ: കോളേജ് ഓഫ് ഇൻറ്റഗ്രേറ്റഡ് സ്റ്റഡീസ്, സുന്നി മജ്‌ലിസ് ഉളിയിൽ രണ്ടാം ഘട്ട ഇന്റർവ്യൂ ലേക്ക് അപേക്ഷ ക്ഷണിച്ചു.ഏഴാം തരം പാസ്സായവർക്ക് സെക്കൻഡറി ഇൻ ഇസ്ലാമിക് സയൻസിലേക്കും SSLC യിൽ ഉന്നത വിജയം പ്രതീക്ഷിക്കുന്നവർക്ക്  ഹയർ സെക്കൻഡറി ഇൻ ഇസ്ലാമിക് സയൻസിലേക്കും (Commerce & Humanities ) അപേക്ഷ ക്ഷണിച്ചു. 

അഡ്മിഷൻ ആഗ്രഹിക്കുന്നവർ  ഗൂഗ്ൾ  ഫോം ഫിൽ ചെയ്യുക.

https://forms.gle/4j3qerEH5LWjGCCZ8

Contact: 9544186183,  94466 56550

പ്രിൻസിപ്പാൾ: അഷ്‌റഫ്‌ സഖാഫി കാടാച്ചിറ

ഡയറക്ടർ: ഡോ: ശഫീഖ് സിദ്ദീഖി

Majlis Group of Institutions

Uliyil, Kannur

Saturday, May 4, 2024

അധ്യയനം ആരംഭിച്ചു

 ഉളിയിൽ; മജ്‌ലിസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മത-ഭൗതികസമന്വയ സംരംഭമായ കോളേജ് ഓഫ് ഇൻറ്റഗ്രേറ്റഡ് സ്റ്റഡീസിന്റെ 2024-25 അധ്യയന വർഷത്തെ പഠനാരംഭം


മെയ് 2 വ്യാഴം രാവിലെ 10. മണിക്ക് സയ്യിദ് അലി മുല്ലക്കോയ തങ്ങൾ പായം ദർസ് നടത്തി ഉദ്ഘാടനം ചെയ്തു. 
പ്രിൻസിപ്പൽ അഷ്റഫ് സഖാഫി കാടാച്ചിറ അധ്യക്ഷത വഹിച്ചു. ബഷീർ അഹ്സനി പുറത്തീൽ, ഡോ. ശഫീഖ് സിദ്ദീഖി, സൈനുദ്ദീൻ അഹ്സനി, ഉവൈസ് സഖാഫി, സാദിഖ് ഉളിയിൽ സംബന്ധിച്ചു