Friday, January 24, 2025

നോളജ് ഫെസ്റ്റ്

ഉളിയിൽ: മജ്‌ലിസ് കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനുവരി 25, 26 തീയതികളിലായി നോളജ് ഫെസ്റ്റ് Destreza 2.0 സംഘടിപ്പിക്കുന്നു. 

പ്രശസ്ത യുവ എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിക്കും. മത -ഭൗതിക സമന്വയ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികളുടെ പാഠ്യ- പാഠ്യേതര കഴിവുകളുടെ പ്രദർശനമാണ് വ്യത്യസ്തതകളോടെ സംഘടിപ്പിക്കുന്ന പ്രോഗ്രാം.
യഥാർത്ഥ കഴിവ്, യഥാർത്ഥ കല തുടങ്ങിയ അർത്ഥമുള്ള Destreza എന്ന വാക്കാണ് ഫെസ്റ്റിന്റെ പേരായി സ്വീകരിച്ചിട്ടുള്ളത്. ആർ പി ഹുസൈൻ മാസ്റ്റർ, ഷഫീർ എം, സാജിദ് മാസ്റ്റർ, ലത്തീഫ് നാലാങ്കേരി തുടങ്ങിയവർ സംബന്ധിക്കും 

No comments:

Post a Comment