Wednesday, June 26, 2024

അൽ ഇസ്ദിഹാർ സംഘടിപ്പിച്ചു.

ഉളിയിൽ: SSF ഉളിയിൽ മജ്‌ലിസ് ദഅവ സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപക ദിനത്തോട് അനുബന്ധിച്ച് അൽ ഇസ്ദിഹാർ പ്രോഗ്രാം സംഘടിപ്പിച്ചു.


 സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമ ഇരിട്ടി മേഖല പ്രസിഡണ്ട് അഷ്റഫ് സഖാഫി കാടാച്ചിറ ഉദ്ഘാടനം നിർവഹിച്ചു.  സമസ്ത; നവോത്ഥാന മുന്നേറ്റം എന്ന വിഷയത്തിൽ ബഷീർ അഹ്സനി പുറത്തീൽ, അബ്ദുസ്സലാം ശാമിൽ ഇർഫാനി എന്നിവർ സംസാരിച്ചു.

Friday, June 14, 2024

ഇസ്നാദ് സംഘടിപ്പിച്ചു

ഉളിയിൽ : സുന്നി മജ്‌ലിസ് ഉളിയിൽ ദഅവ കോളേജിൽ ഇസ്നാദ് സംഘടിപ്പിച്ചു. അഷ്റഫ് സഖാഫി കാടാച്ചിറ ഉദ്ഘാടനം നിർവഹിച്ചു. ഇമാം ബുഖാരി എന്ന വിഷയത്തെ ആസ്പദമാക്കി അബ്ദുസ്സലാം ശാമിൽ ഇർഫാനി ചിയ്യൂർ പ്രഭാഷണം നടത്തി. ബഷീർ അഹ്സനി പുറത്തീൽ, ഡോ . ശഫീഖ് സിദ്ദീഖി സംബന്ധിച്ചു. 
SSF ദഅവ കാമ്പസ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സയ്യിദ് ഫത്താഹുദ്ദീൻ , ജനറൽ സെക്രട്ടറിയായി മുഹമ്മദ് ശിവപുരം,ഫിനാൻസ് സെക്രട്ടറിയായി സാബിത്ത് ആൻഡമാൻ എന്നിവരെയും മറ്റു സെക്രട്ടറിമാരായി അമീൻ കൊടുവള്ളി ,തമീം കാഞ്ഞങ്ങാട്, സഹൽ ഉളിയിൽ, തൻസീൽ കൂത്തുപറമ്പ് എന്നിവരെയും തെരഞ്ഞെടുത്തു.

Wednesday, June 5, 2024

പരിസ്ഥിതി ദിനം ആചരിച്ചു

ഉളിയിൽ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മജ്‌ലിസ് ദഅവ സ്റ്റുഡൻസ് അസോസിയേഷന്റെ (MDSA) നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു.അഷ്റഫ് സഖാഫി കാടാച്ചിറ, ബഷീർ അഹ്സനി പുറത്തീൽ, ശമീം ഉളിയിൽ, സയ്യിദ് ഫത്താഹുദ്ദീൻ, തമീം കുമ്പള, ഫാഹിം അമീൻ തുടങ്ങിയവർ നേതൃത്വം നൽകി.